ഇന്നലെകൾ
ഇന്നലെകൾ -
എന്നെപ്പുണർന്നകലുമിന്നുകൾ
,
കാലമാം നദിയിലൂടനുസ്യൂതമേന്നിലേ
-
ക്കൊഴുകിയെത്തും
ജീവ ബിന്ദുക്കളിന്നുകൾ.
കുളിരായ് ,
ഉണർവായി
എന്നിൽ പടർന്നേറി
എന്റെയെല്ലാം
കവർന്നൊഴുകിയകലുന്നവർ......
ഇന്നലെകൾ-
എന്നെപ്പിരിഞ്ഞകലുമിന്നുകൾ,
ഇന്നിന്റെ പ്രേതങ്ങൾ
വികൃതമായ് പല്ലിളിച്ചകലുന്നയിന്നുകൾ
!....
ഇന്നുകൾ-
ദൂരത്തിളങ്ങുന്ന നാളെകൾ
ശബ്ദഘോഷത്തോടെയെന്നിലേയ്ക്കണയുവാൻ
വെമ്പുന്ന നാളെകൾ
!...
അകലെ
എൻ നാളെകൾ
സപ്ത വർങ്ങളാൽ ,
സപ്ത സ്വരങ്ങളാൽ
എൻ മിഴിയിൽ,
എൻ കാതിൽ ,
വിസ്മയം നെയ്തു കൊണ്ടാഗമിക്കുന്നവർ
!....
ഇന്നുകൾ
എൻ പ്രിയം വദകളാമിന്നുകൾ
എൻ ചാരെയെത്തുന്നു ,
മന്ദഹാസം ചൊരിഞ്ഞെന്നെത്തലോടുന്നു
,
കാലത്തിൻ
വാതായനത്തിലൂടൊരു വിഷാദത്തിന്റെ
മുഖപടം പേറി
അകലങ്ങളെ പുൽകാൻ ഗമിക്കുന്നു...
അകലെ
അവ്യക്തമായ് ദൃശ്യമാം
ഇന്നിന്റെ വിളരുന്ന വദനവും
പരുഷമാം ഭാഷ്യവും -
-ഇന്നലെയാണിവൾ
അറിയില്ലയിനിമേൽ പ്രിയം
വാദിക്കാൻ ...
നിന്റെയാരുമല്ലല്ലോ ഞാൻ
...
ഇന്നലെകൾ -
എത്തിപ്പിടിക്കുവാനാകാത്തയകലത്തു
തത്തിക്കളിക്കുന്ന നാളെകൾ;
കാലം ചലിക്കുമ്പോൾ
നിപതിക്കുമിന്നുകൾ ;
കൊഴിയുന്നയിലകൾ പോൽ
എങ്ങോ പതിച്ചലിഞ്ഞില്ലാതെയാകുവാൻ
വിധി പേരും കന്യകൾ
....
-ഇന്നലെയാണ് ഞാൻ
ആവുകില്ല നിനക്കോമനിക്കാൻ
,
ബഹുദൂരം ഗമിച്ചു ഞാൻ,
വീണ്ടും ഗമിച്ചു കൊണ്ടേയിരിക്കുന്നിവൾ
ഗതിയേതുമില്ലാതെയലയുമാത്മാവുപോൽ
...
കാലമാം നീലിമക്കങ്ങേച്ചെരുവിലെ
വിസ്മൃതിയാം
ശൂന്യ നിമ്ന ഗർത്തങ്ങളെ
ആഞ്ഞു പുൽകാനായ് നീങ്ങുന്നു
നിന്നിൽ നിന്നെന്നേക്കുമെന്നേക്കുമായ്...എന്നേക്കുമെന്നേക്കുമായ്....
___________________________________________________
No comments:
Post a Comment