മുറ്റത്തെ തൈമാവിൽ
മിന്നാമിനുങ്ങുകൾ
മിന്നിത്തെളിക്കുന്നു
ദീപക്കാഴ്ച്ച...!
തൈമാവിൻ ചില്ലയിൽ
ചീവീടും രാപ്പാടീം
ചേർന്നൊരുക്കുന്നൊരു
ഗാനമേള.....!
മഞ്ഞിലും കുളിരിലും
മുല്ലയും പാലയും
വെൺചിരി തൂകുന്നു
ക്രിസ്മസ് രാവിൽ...!

കാറ്റേറ്റിരിക്കവെ
കരിവണ്ടു വന്നെന്റെ
കാതിൽ മൂളി
കാട്ടാറീനക്കരെ
കാവളം കിളികളും
കരിയിലപ്പിടകളും