പിതാവേ ,
അന്ന്
നീ എന്നെ
നിന്റെ ഛായയിൽ
സൃഷ്ടിച്ചു ,
ചൊൽപ്പടിക്ക് നിർത്താൻ ........!
ഇന്ന്
ഞാൻ നിന്നെ
എന്റെ ഛായയിൽ സൃഷ്ടിക്കുന്നു ,
സാബത്തിൽ ,
സംക്രമ ദിനങ്ങളിൽ ,
റംസാന് നാളുകളിൽ
മാറിലെന്താൻ ....!
പിന്നീട്
പേടകത്തിൽ സൂക്ഷിക്കാൻ .....!
അന്ന്
എന്നെ പറുദീസയിൽ നിന്ന്
അകറ്റിയതോർത്ത്
നീ ഖിന്നൻ...........
ഇന്ന്
അന്തരംഗങ്ങളിൽ നിന്ന്
ആലയങ്ങളിലേക്ക്
അകലാൻ വിധി പേറും
നിന്നെയോർത്ത്
ഞാനും ഖിന്നൻ........
എല്ലാം കണ്ട്
ചിരിക്കുന്നു
(ചിരിക്കട്ടെ)
ബുദ്ധന്മാർ......
No comments:
Post a Comment