അന്ന് -
അമ്മയ്ക്കും മകനും
ആസ്വദിച്ചിരുന്ന ഇടവേളകൾ
അധ്വാനിയായ അപ്പന്
അന്യമായിരുന്നു....
ആഴ്ചകൾക്കപ്പുറത്തെ
അകലങ്ങളിൽ നിന്ന്
ആൽത്തറയിൽ
അന്തിക്ക് വണ്ടിയിറങ്ങി,
ഇടത്താവളത്തിൽ ഭാണ്ഡമിറക്കി,
സല്ക്കാരയാമങ്ങൾക്കന്ത്യെ
ഏഷണിഭാരം ശിരസിലേറ്റിയ നായകൻ
ലഹരിച്ചിറകുകളിൽ
മലകയറി എത്തുന്ന
പാതിരാവ് ...
പ്രിയന്റെ മൊഴികൾ കാതിലും
തലോടലുകൾ തനുവിലും
എടുവാങ്ങുവാൻ നായിക...
ഞെട്ടിയുണരുന്ന മകൻ
നിദ്രയെ കുടഞ്ഞകറ്റി ,
ഇണകള്ക്കിടയിലേക്ക് ...
പിത്രുലാളനകളിലേക്ക് ..
അമ്മയ്ക്കിടവേള ..
നിമിഷങ്ങള് ...
തളരുന്ന മകനെ
പൊടുന്നന്നെ തള്ളിയകറ്റി
സ്വധര്മ്മത്തിലേയ്ക്ക്
വീണ്ടും അമ്മ...
വിശ്രമം അണയുന്ന മകന് ....
അപ്പനോ?
ഇടവേളയറിയാതെ
ഇരുവരെയും ലാളിച്ച് ലാളിച്ച്,
കൈകാലുകള് കുഴഞ്ഞ്
ലഹരിച്ചിറകുകള് ഇടിഞ്ഞ്,
മയങ്ങി വീഴുന്ന
പാവം അപ്പൻ ...
* * *
ഇന്ന് -
നഗരത്തില്
കോണ്ക്രീറ്റ് ഗുഹയിൽ
മഞ്ഞദ്രാവകമുണര്ത്തിയ
ഗതകാലസ്മരണകളിൽ
ഊളി ഇട്ടുയർന്ന് ,
മന്ദഹസിച്ച്,
പുഞ്ചിരി പൊഴിച്ച് ,
പൊട്ടിച്ചിരിച്ച് ,
ആർത്താർത്തു ചിരിച്ച്,
മുഖം ചുവന്ന്,
തുറിച്ച കണ്ണുകൾ നിറഞ്ഞ്
തളർന്ന് കുഴഞ്ഞു വീഴാൻ
അപ്പനില്ല ,
അമ്മയില്ല ,
മകൻ മാത്രം ..
No comments:
Post a Comment