വാഗ്ദത്ത പേടകം
അന്ന്-
നീയെന്നെ കൊണ്ടു നടന്നു..,
പിന്നെയെപ്പൊഴൊ
ചുവടുറച്ചപ്പോൾ
നടന്നും ഓടിയും പറന്നും
ആരോഹണ പഥങ്ങളിൽ
നീ തിരക്കേറിയവനായി......
ഞാൻ ആലയങ്ങളിൽ
ആരുടെയൊ ബന്ധനത്തിലും........
സമാഗമങ്ങൾ
‘സാബത്തിൽ’ മാത്രവും....
കാല പ്രവാഹത്തിൽ
കണ്ടുമുട്ടലുകൾക്ക്
വർധിത ഇടവേളകൾ.......
സമാഗമ കൂടാരത്തിന്റെ
നിംന്നതകളിൽ നിന്നു
അംബരചുംബികളുടെ
ഔന്നത്യങളിലേക്ക്
അകന്നതൊ, അകറ്റിയതോ....?
അറിയുന്നോ പഴി ചാരുന്നവർ
ആലയഗർഭങ്ങളിലെ എന്റെ ദൈന്യം...?!
ഒന്നോർക്കുക -
കാവലാൾ ചമയുന്നോർക്കല്ല,
നിനക്കായി മാത്രമാണ്
ഞാൻ അയയ്ക്കപ്പെട്ടത്........
-ടീ .കെ .മാറിയിടം
its very good!!!!!!!
ReplyDelete