Monday, December 7, 2009

ക്രിസ്മസ് രാവ് - ടി.കെ. മാറിയിടം


    മുറ്റത്തെ തൈമാവിൽ
     മിന്നാമിനുങ്ങുകൾ
    മിന്നിത്തെളിക്കുന്നു
      ദീപക്കാഴ്ച്ച...!

   തൈമാവിൻ ചില്ലയിൽ
    ചീവീടും രാപ്പാടീം
  ചേർന്നൊരുക്കുന്നൊരു
      ഗാനമേള.....!

   മഞ്ഞിലും കുളിരിലും
    മുല്ലയും പാലയും
   വെൺചിരി തൂകുന്നു
   ക്രിസ്മസ് രാവിൽ...!

        

2 comments:

  1. nice to hear this simple and humble hyku orchestra.
    unnikrishnanpayyavoor@yahoo.com

    ReplyDelete
  2. നന്ദി ഉണ്ണി മാസ്റ്റർ... തുടർന്നും വായിക്കുമല്ലോ ..............ടി.കെ.

    ReplyDelete