വര !
ജീവിതം ഒരു വര !
ശവക്കല്ലറ മേൽ കൊത്തിയ
അക്കങ്ങൾക്കിടയിലെ വര.
ജനനത്തീയതി , മാസം , വർഷം ,
മരണത്തിയതി , മാസം , വർഷം,
രണ്ടിനുമിടയിൽ കൊത്തിയ
വളരെ ചെറിയൊരു വര ....!
ആർത്തിയും വിഹ് വലതയും
കണ്ണീരും പുഞ്ചിരിയും
ലാഭ നഷ്ടങ്ങളും രാഗദ്വെഷങ്ങളും
ആരോഹണാവരോഹണങ്ങളും
അസൂയയും ഉൽകർഷേച്ഛയും
കുതിപ്പുകളും കിതപ്പുകളും
എല്ലാമൊതുങ്ങും വര
ഒരു ഹൃസ്വ വര ...!
ആ വര പതുക്കെ മാഞ്ഞു പോകും.....ഒരു തിരുശേഷിപ്പും ഇല്ലാതെ....
ReplyDelete